മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ എന്‍എന്‍എം എച്ച്എസ്എസിന് ജയം

Sunday 7 January 2018 9:41 pm IST

ആലുവ: മാര്‍ അത്തനേഷ്യസ് ട്രോഫി അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ മലപ്പുറം ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിന് ജയം. വാശിയേറിയ മത്സരത്തിനൊടുവില്‍ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിനെ 6-5ന് തോല്‍പ്പിച്ചു.   നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് വിജയികളെ നിര്‍ണയിച്ചത്.

ടൂര്‍ണമെന്റ് ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷനായിരുന്നു. എം.എം. ജേക്കബ്, എം.ഒ. ജോണ്‍, എം.എന്‍. സത്യദേവന്‍, കെ.പി. പോള്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്നത്തെ മത്സരത്തില്‍ തിരുവനന്തപുരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മലപ്പുറം അരീക്കോട് ജിഎച്ച്എസ്എസും ഏറ്റുമുട്ടും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.