കൊല്‍ക്കത്ത: പുത്തന്‍ കരുത്തുമായി ഇറങ്ങിയ മോഹന്‍ ബഗാന് ഐ ലീഗില്‍ നാലു മ്ത്സരങ്ങള്ക്കുശേഷം ആദ്യ വിജയം. നിലവിലുള്ള ചാമ്പ്യന്മാരായ ഐസ്വാളിനെ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
മാസിഹ് സെയ്ഘാനി, ഡിക്ക എന്നിവരാണ് ഗോള്‍ നേടിയത്. ഐ ലീഗില്‍ ഒരു മാസത്തിനുശേഷമാണ് ബഗാന് വിജയം നേടുന്നത്. ഡിസംബര്‍ പത്തിന് ചര്‍ച്ചിലിനെ 5-0 ന് തകര്‍ത്തശേഷം കളിച്ച നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങി.
പുതിയ കോച്ച് ശങ്കര്‍ലാല്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലിറങ്ങിയ മഗാന് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 53-ാം മിനിറ്റില്‍ സെയ്ഘാനിയുടെ ഗോളില്‍ ബഗാന് ലീഡ് നേടി.
75-ാം മിനിറ്റില്‍ ഡി്ക്കും സ്കോര്‍ ചെയ്തതോടെ ബാഗന്‍ വിജയമൊരുങ്ങി.
ഈ വിജയത്തോടെ ബഗാന് പോയിന്റു നിലയില്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. എട്ട് മത്സരങ്ങളില്‍ അവര്‍ക്ക് 13 പോയിന്റായി.ഐസ്വാളിന് ആറ് മത്സരങ്ങളില്‍ പത്ത് പോയിന്റാണുള്ളത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: