പിണറായിയെ കടന്നാക്രമിച്ച് കാര്‍ട്ടൂണ്‍

Sunday 7 January 2018 10:58 pm IST

മുഖ്യമന്ത്രി പിണറായിയോട് കുട്ടികള്‍ക്കെന്തെങ്കിലും വിരോധമുണ്ടോ? സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഓരോ കുട്ടിയും വരച്ച കാര്‍ട്ടൂണ്‍ കണ്ടാല്‍ ആരുമൊന്ന് ചോദിച്ചു പോകും. പിണറായിയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമുള്ളതായിരുന്നു ഏറെയും കാര്‍ട്ടൂണുകള്‍. 

വി.എസ്. അച്യുതാനന്ദനെ ചവിട്ടിപ്പുറത്താക്കി മുഖ്യമന്ത്രിക്കസേരയില്‍ പിണറായി വലിഞ്ഞു കേറിയെന്നാണ് ഒരു വിരുതന്‍ വരച്ചുകാട്ടിയത്. മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്നു പറഞ്ഞ പിണറായിയും കുട്ടികള്‍ക്കു മുന്നില്‍ പരിഹാസ കഥാപാത്രമായി. ഭൂരിഭാഗം വരകളിലും 'കടക്ക് പുറത്ത്' പ്രയോഗം കാണാം.

മുസ്ലിം പെണ്‍കുട്ടികള്‍ക്കു പകരമായി തട്ടമിട്ട പെണ്‍കുട്ടികളെ വാടകയ്‌ക്കെടുത്ത് ഫ്‌ളാഷ് മോബ് നടത്തിയ എസ്എഫ്‌ഐയെയും വിമര്‍ശിക്കുന്നുണ്ട്. വേണ്ടാത്തത് ചെയ്തിട്ട് ഉത്തരവാദത്വം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐക്കാരോട് കടക്ക് പുറത്തെന്ന് പിണറായി പറയുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ഓഖി ദുരന്തമുന്നറിയിപ്പ് കിട്ടാന്‍ വൈകിയെന്ന് പറഞ്ഞ പിണറായിയെയും വെറുതെ വിട്ടില്ല.

മുന്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രണ്ട് എംഎല്‍എമാരുള്ള എന്‍സിപി മന്ത്രിയെ തേടുന്നത്, ബാലകൃഷ്ണപിള്ള, മാണി തുടങ്ങിയവരും വരകള്‍ക്ക് വിഷയമായി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.