എസ്എന്‍ഡിപി യോഗത്തിന് 65.50 കോടിയുടെ ബജറ്റ്

Sunday 7 January 2018 11:03 pm IST

ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തിന് 65.50 കോടിയുടെ ബജറ്റ്. 65,48,78,000 രൂപ വരവും ഇതേ തുക ചെലവും വരുന്ന ബജറ്റിന് ചേര്‍ത്തല എസ്എന്‍ കോളജില്‍ ചേര്‍ന്ന 112-ാമത് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി.

സ്‌കൂളുകളുടെയും കോളേജുകളുടെയും നിര്‍മാണത്തിന് 16.5 കോടിയും എസ്എന്‍ ട്രസ്റ്റിലേക്കും മൈക്രോ ക്രെഡിറ്റ് സ്‌കീമിലേക്കും 10 കോടി വീതവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി വസ്തു സമ്പാദനത്തിന് 4.75 കോടിയും കോളജുകളുടെ പ്രവര്‍ത്തനത്തിന് 4.30 കോടിയും ഓഡിറ്റോറിയവും മ്യൂസിയവും നിര്‍മ്മിക്കാന്‍ മൂന്ന് കോടിയും വകയിരുത്തി.  ഭവന നിര്‍മാണത്തിന് 70 ലക്ഷവും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബജറ്റും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അസി. സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ലീഗല്‍ അഡൈ്വസര്‍ എ.എന്‍. രാജന്‍ബാബു എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.