ശ്രദ്ധിക്കാന്‍

Sunday 7 January 2018 11:09 pm IST

$ ഭുവനേശ്വറിലെ ചകടഋഞ, മുംബൈയിലെ ഡങഉഅഋഇഋആട എന്നിവിടങ്ങളില്‍ പഞ്ചവത്‌സര ഇന്റിഗ്രേറ്റഡ് എംഎസ്‌സി പ്രവേശനത്തിനായി ജൂണ്‍ 2 ന് നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇപ്പോള്‍. അവസാന തീയതി മാര്‍ച്ച് 5. പ്ലസ് ടു പരീക്ഷയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങളോടെ മൊത്തം 60 % മാര്‍ക്കില്‍ കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 2018 ല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. www.nestexam.in.-

$ പാര്‍ലമെന്ററി വിഷയങ്ങളില്‍ ഗവേഷണം/പുസ്തക രചനകള്‍ക്കായുള്ള ലോക്‌സഭാ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ജനുവരി 10 വരെ. 2018-19 വര്‍ഷത്തില്‍ 25 ഫെലോഷിപ്പുകളാണുള്ളത്.  പരമാവധി 10 ലക്ഷം രൂപയും 50,000 രൂപ കണ്ടിജന്‍സി അലവന്‍സായി അനുവദിക്കും. അപേക്ഷകര്‍ 2018 ജനുവരി 10 ന് 25 നും 70 നും മധ്യേ പ്രായമുള്ളവരും ഏതെങ്കിലും സാമൂഹ്യശാസ്ത്ര വിഷയത്തില്‍ അല്ലെങ്കില്‍ പാര്‍ലമെന്ററി സ്റ്റഡീസില്‍ അക്കാഡമിക് മികവോടെ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ശ്രദ്ധേയമായ ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ളവര്‍ക്ക് അപേക്ഷിക്കാം. http://loksabha.nic.in, http://sri.nic.in.-

$ പൂണെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്ടിഐഐ), സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ആര്‍എഫ്ടിഐ) എന്നിവ 2018 വര്‍ഷം നടത്തുന്ന ഫുള്‍ടൈം പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് ഫെബ്രുവരി 18 ന്. ഫിലിം, ടെലിവിഷന്‍ വിഭാഗങ്ങളിലായി ഡയറക്ഷന്‍ ആന്റ് സ്‌ക്രീന്‍പ്ലേ റൈറ്റിംഗ്, സൗണ്ട് റിക്കോര്‍ഡിംഗ് ആന്റ് സൗണ്ട് ഡിസൈന്‍, എഡിറ്റിംഗ്, സിനിമാട്ടോഗ്രാഫി, ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍, ആക്ടിംഗ്, അനിമേഷന്‍ സിനിമ മുതലായ സ്‌പെഷ്യലൈസേഷനുകളിലാണ് പ്രവേശനം. ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമാണ് യോഗ്യത. ടെസ്റ്റ് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദ്രാബാദ്, മുംബൈ, ന്യൂദല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടക്കും. ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 25 വരെ.  അപേക്ഷാഫീസ് 4000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡികാര്‍ക്ക് 1250 രൂപ. https://applyadmission.net/jet2018.

$ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ഇപ്പോള്‍. അപേക്ഷാഫോറവും വിവരങ്ങളും വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി 7 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. http://admissions.cmcvellore.ac.in

$ പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ് 2018-20 വര്‍ഷം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്) കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ 2018 മാര്‍ച്ച് 20 വരെ. www.nibmindia.org.-

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.