ലൗ ജിഹാദ്: കോടതിയെ കബളിപ്പിക്കാന്‍ പുതിയ തന്ത്രങ്ങള്‍

Monday 8 January 2018 2:50 am IST

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നിര്‍ബാധം തുടരാന്‍ പുതിയ തന്ത്രങ്ങളുമായി ജിഹാദികള്‍. കോടതിയെയും നിയമത്തെയും കബളിപ്പിക്കാനാണ്  പുതിയ മാര്‍ഗം ആവിഷ്‌കരിച്ചിരിക്കുന്നത്.

വിവാഹാവശ്യത്തിനുള്ള ഏതു മതംമാറ്റത്തെയും കേരള ഹൈക്കോടതി അടക്കം രാജ്യത്തെ നിരവധി ഹൈക്കോടതികളും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവാഹം ചെയ്യാന്‍ വേണ്ടി ഏകപക്ഷീയമായി ഒരു മതത്തിലേക്ക് മാറുന്നത് ആപത്കരമാണെന്നു സുപ്രീംകോടതിയും നിരീക്ഷിച്ചിരുന്നു. 2004-05ല്‍ സുപ്രീംകോടതിയില്‍ വന്ന ഒരു കേസില്‍ വിവാഹം ചെയ്യാന്‍ വേണ്ടിയുള്ള മതംമാറ്റം റദ്ദുചെയ്ത് പകരം മിശ്രവിവാഹം അഥവാ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് പില്‍ക്കാലത്ത് ഫയല്‍ചെയ്ത നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളില്‍ കേരള ഹൈക്കോടതിയും മതം മാറിയുള്ള വിവാഹത്തിന് സാധുത നല്‍കിയില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ ജിഹാദികള്‍ വെട്ടിലായി. 

അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി ദാമ്പത്യജീവിതം നയിച്ചാല്‍ പള്ളിവിലക്ക് നേരിടേണ്ടിവരുമെന്ന തിരിച്ചറിവാണ് പുതിയ തന്ത്രങ്ങള്‍ മെനയാന്‍ പ്രേരിപ്പിച്ചത്. വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും വിവാഹശേഷം പെണ്‍കുട്ടിയെ അതീവരഹസ്യമായി മതപരിവര്‍ത്തനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി മതംമാറ്റുകയും ചെയ്യുന്ന പദ്ധതി ആവിഷ്‌കരിച്ചു. പെണ്‍കുട്ടികളുടെ മതവും പേരും മാറ്റുമെങ്കിലും ഔദ്യോഗികമായി ഇതൊന്നും രേഖകളില്‍ കാണില്ല. സത്യസരണി പോലുള്ള അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ ഇതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.  ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് പുതിയ പേരും നല്‍കും. എന്നാല്‍ ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയോ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. പക്ഷേ വീട്ടിലും നാട്ടിലും മുസ്ലിം ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്യും.

മിശ്രവിവാഹ കമ്മീഷനില്‍ അടക്കം വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരാണ് ഇത്തരത്തില്‍ രഹസ്യമായി മതം മാറി മുസ്ലിമായി ജീവിക്കുന്നത്. ഇങ്ങനെ മാറ്റപ്പെടുന്ന പെണ്‍കുട്ടികളുടെ സ്ഥിതി വിവരകണക്ക് ഒരിക്കലും സര്‍ക്കാരിന് ലഭ്യമാകുകയുമില്ല.

കേന്ദ്ര നിലപാട് ഇങ്ങനെ

ന്യൂദല്‍ഹി: കേരളത്തിലെ പ്രണയ മതംമാറ്റ ഭീകരത അഥവാ ലൗ ജിഹാദ് ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും എന്‍ഐഎയുടെയും നിലപാട്. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്.

. ഇസ്ലാമിലേക്കുള്ള മതംമാറ്റത്തില്‍ പകുതിയിലേറെയും പ്രണയ വിവാഹങ്ങളിലൂടെയാണ്. (സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 61 ശതമാനം). മറ്റ് മതങ്ങളിലേക്ക് ഇത്തരത്തില്‍ ഈ അളവില്‍ മതംമാറ്റം നടക്കുന്നില്ല. ഒരു മതത്തിലേക്ക് മാത്രം വലിയ തോതില്‍ പ്രണയ മതംമാറ്റങ്ങളുണ്ടാകുന്നത് ആസൂത്രിത പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്.  

. ഭീകരപ്രവര്‍ത്തനത്തില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ട്, അനുബന്ധ സംഘടനകളായ എസ്ഡിപിഐ, വിമന്‍സ് ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട്, മഞ്ചേരിയിലെ സത്യസരണി തുടങ്ങിയവക്ക് വിവിധ പ്രണയ മതംമാറ്റ സംഭവങ്ങളില്‍ നേരിട്ട് ബന്ധമുണ്ട്. 

. ഒരേ ആളുകള്‍ക്ക് നിരവധി മതംമാറ്റങ്ങളില്‍ പങ്ക്. പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബ അഖിലയുടെയും പരപ്പനങ്ങാടി സ്വദേശിനി ആതിരയുടെയും മതംമാറ്റത്തിലെ ഇടനിലക്കാരിയാണ്. 

. അസാധാരണ പ്രണയവും മതംമാറ്റവും ധാരാളം. തിരുവനന്തപുരം സ്വദേശിനി നിമിഷയെ മതംമാറ്റിയത് സജ്ജാദ് റഹ്മാന്‍. വിവാഹം കഴിച്ചത് മതംമാറിയ ക്രിസ്ത്യാനിയായ ഈസ

. മതംമാറ്റി ഭീകരസംഘടനകളില്‍ ചേര്‍ക്കുന്നു. അഫ്ഗാനിലെ ഐഎസ്സ് കേന്ദ്രത്തിലുള്ള അഞ്ച് മലയാളികള്‍ മതംമാറ്റത്തിന് ഇരയായവരാണ്. ഭീകരകേന്ദ്രത്തിലെത്തിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി രണ്ട് യുവതികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

. മതംമാറ്റപ്പെട്ടവരെ ഉപയോഗിച്ച് കൂടുതല്‍ മതംമാറ്റങ്ങള്‍ നടത്തുന്നു. കോഴിക്കോട് സ്വദേശിനിയായ ശുഭയെന്ന ഫാത്തിമയാണ് സൈനബയുടെ അടുത്ത കൂട്ടാളിയായി പ്രവര്‍ത്തിക്കുന്നത്. അഖില കേസില്‍ എന്‍ഐഎ ഫാത്തിമയെ ചോദ്യം ചെയ്തിരുന്നു. മതംമാറിയ സ്ത്രീകള്‍ക്കായി സംഘടനയുമുണ്ട്. 

. മതംമാറിയവരെ ഉപേക്ഷിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നു. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന അനൂജയെ ലൗ ജിഹാദിനിരയാക്കി കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. ഗള്‍ഫിലെത്തപ്പെട്ട് കാണാതായവരും അനവധി. 

പ്രശാന്ത് ആര്യ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.