മനോജ് വധം: ഒരു സിപിഎം നേതാവ് കൂടി അറസ്റ്റില്‍

Monday 8 January 2018 2:50 am IST

കോഴിക്കോട്: ബിഎംഎസ് നേതാവ് പയ്യോളി സി.ടി. മനോജ് വധക്കേസില്‍ ~ഒരു സിപിഎം നേതാവിനെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. പയ്യോളി ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ കാപ്പിരിക്കാട്ടില്‍ പ്രേമനെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. 

ഇതോടെ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം പത്തായി. നേരത്തെ സിപിഎം  ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ ഒന്‍പത് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മൂടാടി ലോക്കല്‍ കമ്മിറ്റി അംഗം മഞ്ഞോളി അനീഷിനെ ഇന്നലെ സിബിഐ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ പയ്യോളി ഏരിയാ സെക്രട്ടറിയുമായ ടി. ചന്തു, പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി. രാമചന്ദ്രന്‍, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെ.ടി. ലിഗേഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി. സുരേഷ്, എന്‍.സി. മുസ്തഫ, അയനിക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗം കുമാരന്‍, മുചുകുന്ന് സ്വദേശികളായ രതീഷ്, അനൂപ്, അരുണ്‍രാജ് എന്നിവരെയാണ് നേരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.  

2012 ഫെബ്രുവരി 12 ന് രാത്രിയാണ് ഓട്ടോറിക്ഷ തൊഴിലാളിയും ബിഎംഎസ് പയ്യോളി ഓട്ടോറിക്ഷാ വിഭാഗം യൂണിറ്റ് സെക്രട്ടറിയുമായ മനോജിനെ പയ്യോളിയിലെ വീട്ടില്‍ അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വെച്ച് സിപിഎം സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.