സംസ്ഥാന കളരിപ്പയറ്റ് കോഴിക്കോട് ചാമ്പ്യന്‍മാര്‍

Monday 8 January 2018 2:30 am IST

തിരുവനന്തപുരം:  സംസ്ഥാന കളരിപ്പയറ്റ് മത്സരത്തില്‍ 79 പോയിന്റോടെ കോഴിക്കോട് ഓവറോള്‍ ചാമ്പ്യന്മാരായി. 65 പോയിന്റ് നേടി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 52 പോയിന്റ് നേടി തിരുവനന്തപുരം  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ആയോധനമുറയില്‍ തെക്കന്‍ വടക്കന്‍ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരങ്ങള്‍. 

തെക്കന്‍ സമ്പ്രദായത്തില്‍ ആണ്‍കുട്ടികളുടെ  വിഭാഗത്തില്‍ പൂന്തുറ ബോധി ധര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ കളരിയും വടക്കന്‍ സമ്പ്രദായത്തില്‍ ചാവക്കാട് വല്ലഭട്ട കളരിയും ജേതാക്കളായി, തെക്കന്‍ വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ ഇനത്തില്‍ കണ്ണൂര്‍ എംജിഎസും വടക്കനില്‍ കോഴിക്കോട് സിവിഎന്‍ കളരിയും മുന്‍ നിരയിലെത്തി. ആണ്‍കുട്ടികളുടെ വാള്‍പ്പയറ്റില്‍ തിരുവല്ലം ട്രാവന്‍കൂര്‍ സ്‌കൂള്‍ ഓഫ് കളരിയും  വടക്കനില്‍ കോഴിക്കോട് വെങ്ങേരി കളരിയും ജേതാക്കളായി. 

സമാപന സമ്മേളനം സ്‌പോര്‍ട്‌സ്് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് ഫെഡറേഷന്‍ പ്രസിഡന്റ് എം.എന്‍. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേശീയ ഫെഡറേഷന്‍ സെക്രട്ടറി  പൂന്തുറ സോമന്‍,  സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. രാജഗോപാല്‍, കെ.പി. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടിക്കാറാം മീണ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.