ത്രിപുരയില്‍ ആവേശമായി അമിത് ഷാ

Monday 8 January 2018 2:50 am IST

ന്യൂദല്‍ഹി: ഇടത് കോട്ടകളെ ഇളക്കിമറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ത്രിപുരയില്‍. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നും അതാര്‍ക്കും തടുക്കാനാകില്ലെന്നും ഉദയ്പൂരിലെ മഹാറാലിയില്‍ അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായുള്ള സിപിഎം ഭരണം ത്രിപുരയെ പിന്നോട്ടടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമം തടയുന്നതിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. 36 ലക്ഷം ജനങ്ങളുള്ള സംസ്ഥാനത്ത് ഏഴ് ലക്ഷം പേര്‍ തൊഴില്‍രഹിതരാണ്. 

 സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെയും ഷാ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ പിന്തുണയോടെയുള്ള അക്രമങ്ങളെ ഭയക്കുന്നില്ല. എത്രത്തോളം ആക്രമിക്കുന്നുവോ അത്രത്തോളം ബിജെപി ശക്തിപ്പെടും. മണിക് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഉദയ്പൂരിലെ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ശനിയാഴ്ച അമിത് ഷാ മേഘാലയയും സന്ദര്‍ശിച്ചിരുന്നു. ഇവിടെയും ത്രിപുരക്കൊപ്പമാണ് തെരഞ്ഞെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.