കോഴിക്കോട്: കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കടുത്ത ആക്രമണം നേരിടുന്ന വി.ടി.ബല്‍റാം എംഎല്‍എയ്ക്കു പിന്തുണയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും വ്യക്തിജീവിതത്തിലെ പല ഏടുകളും പലതവണ ചര്ച്ചാവിഷയമാക്കിയിട്ടുമുണ്ടെന്നും യേശുദേവനെയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ എകെജിയെപ്പറ്റി മിണ്ടാന്‍ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
മനുഷ്യാവകാശ ധ്വംസകനായ കിം ജോംഗ് ഉന്നിനെ മാതൃകാപുരുഷനായി വാഴ്ത്തുന്നവര്‍ക്കെന്താണ് സഹിഷ്ണുതയെക്കുറിച്ച് പറയാനുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: