റയാന്‍ സ്‌കൂള്‍ കൊലപാതകം: പ്രതിക്ക് ജാമ്യമില്ല

Monday 8 January 2018 2:23 pm IST

ഗുരുഗ്രാം: ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ 11-ാം ക്ലാസ് വിദ്യാര്‍ഥിക്ക് കോടതി ജാമ്യം നിഷേധിച്ചു. ഗുരുഗ്രാം വിചാരണ കോടതിയുടേതാണ് നടപടി. 

ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിനെ സെപ്റ്റംബര്‍ എട്ടിനാണ് സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട് സിബിഐയാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. 

കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന വ്യക്തിയായി പരിഗണിച്ച് വിചാരണ നടത്താന്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ഉത്തരവിടുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.