തുറന്ന ജയിലിൽ ലാലു ഇനി കന്നുകാലികളെ പരിപാലിക്കും

Monday 8 January 2018 1:55 pm IST

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നര വര്‍ഷം ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ കേസിലെ 16 കുറ്റവാളികള്‍ക്കും തുറന്ന ജയില്‍. സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിംഗാണ് കുറ്റവാളികളെ തുറന്ന ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

ശിക്ഷയുടെ കാലാവധി ആറു മാസമായി കുറച്ചു നല്‍കണമെന്നും കുടുംബത്തോടൊപ്പം കഴിയുന്നതിന് ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കുറ്റക്കാരില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കുറ്റവാളികളെ തുറന്ന ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.  കുറ്റവാളികള്‍ക്ക് കാലിത്തീറ്റയെക്കുറിച്ചും കന്നുകാലികളെക്കുറിച്ചും നല്ല അറിവുള്ളതിനാല്‍ ഇത് നല്ലൊരു മാര്‍ഗമാണെന്നും ജഡ്ജി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉത്തരവ്. 

കുഭംകോണക്കേസില്‍ ലാലു പ്രസാദ് യാവിനെ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.