സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന വിധി ഭരണാഘടനാ ബെഞ്ച് പരിശോധിക്കും

Monday 8 January 2018 2:16 pm IST

ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന മുന്‍വിധി സുപ്രീംകോടതി പുന:പ്പരിശോധനക്ക് വിധേയമാക്കുന്നു. ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കി. 

സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. സെക്ഷന്‍ 377 വകുപ്പിന്‍റെ ഭരണഘടന സാധുത പരിശോധിക്കാനാണ് കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടിരിക്കുന്നത്. 377-ാം വകുപ്പ് ശരിവച്ച്‌ 2013 ഡിസംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പുനഃപരിശോധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.