ആ സ്ഥാനാര്‍ത്ഥിയുടെ സഹിഷ്ണുത ഏവരേയും അമ്പരപ്പിച്ചു

Monday 8 January 2018 4:22 pm IST

ധര്‍ (മദ്ധ്യപ്രദേശ്): പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മദ്ധ്യപ്രദേശില്‍ ഞായറാഴ്ചത്തെ സംഭവം സാക്ഷികളെ അമ്പരപ്പിച്ചു. സംഭവത്തിന്റെ ദൃശ്യം മാദ്ധ്യമങ്ങളില്‍ കണ്ടവരും അമ്പരന്നു. സഹിഷ്ണുതയുടെ മാതൃകയായി മാറിയതിന് ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് ശര്‍മ്മക്ക് എല്ലാ ദിക്കില്‍നിന്നും പ്രശംസ ലഭിക്കുകയാണ്. 

ബിജെപി മദ്ധ്യപ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ധര്‍ എന്ന സ്ഥലത്ത് സ്ഥാനാര്‍ത്ഥി ദിനേശ് ശര്‍മ്മയും കൂട്ടരും ഞായറാഴ്ച പ്രചാരണം നടത്തുകയായിരുന്നു. വോട്ടര്‍മാരെ കണ്ട്, മുതിര്‍ന്നവരെ കാല്‍തൊട്ടു വന്ദിച്ച് മുന്നോട്ടു പോകവേ ഒരു വൃദ്ധന്‍ ദിനേശ് ശര്‍മ്മയെ ചെരിപ്പുമാലയണിയിച്ചു. ചെരിപ്പു മാലയാണെന്ന് മനസിലാക്കിയിട്ടും തടയാന്‍ നില്‍ക്കാതെ മല കുനിച്ച് ശര്‍മ്മ സ്വീകരിച്ചു. വൃദ്ധന്റെ കാല്‍തൊട്ടു വന്ദിച്ച് മുന്നോട്ട് പോയി. അണികളോ സ്ഥാനാര്‍ത്ഥി ശര്‍മ്മയോ ക്ഷുഭിതരായില്ല, വൃദ്ധനെതിരേ ആക്രോശിച്ചില്ല. പ്രതിഷേധിക്കുകപോലുമുണ്ടായില്ല. തികഞ്ഞ സഹിഷ്ണുതയോടെ പ്രവര്‍ത്തനം തുടര്‍ന്നു. 

പിന്നീട്, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ശര്‍മ്മയോടു ചോദിച്ചു ''എന്താണ് സംഭവിച്ചത്.'' ശര്‍മ്മ പറഞ്ഞു, ''അദ്ദേഹം എന്നോടുള്ള പ്രിയംകൊണ്ട് ചെയ്തതാണ്. ഞാന്‍ അദ്ദേഹത്തിന് മകനെപ്പോലെയാണ്. ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്. അവിടെ ചല പ്രശ്‌നങ്ങളുണ്ട്. അത് ശ്രദ്ധയില്‍ പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. ഞങ്ങള്‍ ഒന്നിച്ചിരുന്ന് കൂടിയാലോചിച്ച് അതിനു പരിഹാരം കാണും.'' 

വൃദ്ധന്‍ പറഞ്ഞു: ''ഞങ്ങള്‍ 200 ല്‍ അധികം വീട്ടുകാര്‍ ഇവിടുണ്ട്. കടുത്ത ജലക്ഷാമമാണ്. പരിഹാരം കാണണം. വിജയിച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കാത്ത എല്ലാ രാഷ്ട്രീയക്കാരോടുമുള്ള പ്രതിഷേധമായിരുന്നു എന്റേത്.''

കണ്ടവര്‍ കണ്ടവര്‍ പറയുന്നു ഇതാണ് സഹിഷ്ണുത. 

വീഡിയോ കാണാം: https://www.youtube.com/watch?v=DuOG-VDywR4&authuser=0

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.