ബെംഗളൂരു: ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നതായി പഠനങ്ങള്‍. 24 മണിക്കൂറില്‍ 26 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നത്. 2016ല്‍ 9474 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയും ബംഗാളുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
അതേസമയം ലക്ഷദ്വീപില്‍ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മധ്യപ്രദേശില്‍ എട്ടുമുതല്‍ 12വരെ ക്ലാസ്സുകളിലെ 12 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മെയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ ആറുപേര്‍ പെണ്കുട്ടികളായിരുന്നുവെന്ന് ഭോപ്പാല്‍ പോലീസ് പറഞ്ഞിരുന്നു.
ബ്ലൂ വെയ്ല് പോലുള്ള ഓണ്‍ലൈന്‍ ഗെയിമിലൂടെ കഴിഞ്ഞ ആഗസ്റ്റില്‍ ബെംഗളൂരുവില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: