തിരുവനന്തപുരം : രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്നലെ വൈകിട്ട് തന്റെ പ്രഥമ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. ആറേമുക്കാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്,കേന്ദ്രസഹമന്ത്രി ശശിതരൂര്‍,സ്പീക്കര്‍ ജി.കാര്ത്തികേയന്,മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ്.ശിവകുമാര്‍, കെ.ബാബു, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്, മേയര്‍ അഡ്വ.കെ.ചന്ദ്രിക, പാലോട് രവി എം.എല്‍.എ, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉന്നത ഉദ്യോസ്ഥര്‍, രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കള്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രസഹമന്ത്രി കെ.സി.വേണുഗോപാല്‍, മന്ത്രി കെ.സി.ജോസഫ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: