ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് അനുമതി

Tuesday 30 October 2012 4:40 pm IST

ന്യൂദല്‍ഹി: ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ പരമ്പരയ്ക്ക്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. ഡിസംബര്‍ പകുതിക്ക്‌ ശേഷവും ജനുവരിയിലുമാണ്‌ മത്സരങ്ങള്‍ നടക്കുക. ദല്‍ഹി, ബംഗളുരു‍, ചെന്നൈ, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലാകും മത്സരങ്ങള്‍ നടക്കുക. പരമ്പരയ്ക്കായി ഡിസംബര്‍ 22 ന്‌ പാക്‌ ടീം ഇന്ത്യയിലെത്തുമെന്നാണ്‌ വിവരം. ഈയിടെ ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ അനന്തര ഫലമായാണ് ഇരു രാ‍ജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാന്‍ തീരുമാനമായത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നത്. 2008ലെ മുംബൈ ഭീകരാ‍ക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ വിച്ഛേദിച്ചത്. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെ ലാഹോറില്‍ നടന്ന ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടില്ല. നിഷ്‌പക്ഷ വേദികളിലായിരുന്നു പാക്കിസ്ഥാന്‍ ഹോം മാച്ചുകള്‍ നടത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.