തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉള്‍പ്പെട്ട ഭൂമിദാനക്കേസ് അന്വേഷിച്ച ഡിവൈ എസ്.പി വി.ജി.കുഞ്ഞനെ വിവരാവകാശ കമ്മിഷനംഗം കെ.നടരാജന് സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് എ.ഡി.ജി.പി ആര്.ശ്രീലേഖ സര്‍ക്കാരിന് കൈമാറി.
നടരാജന് കുഞ്ഞനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിനു തെളിവു കിട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിദാനകേസില്‍ വി.എസ്.അച്യുതാനന്ദനെ പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ കൊടുത്തതിനു പിന്നാലെ മാര്‍ച്ച് 31നു ശേഷമാണ് നടരാജന് ഡിവൈ എസ്.പിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്. ഇത് സാധൂകരിക്കുന്നതിന് ബി.എസ്.എന്‍.എല്ലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും എ.ഡി.ജി.പി തെളിവായി നല്‍കിയിട്ടുണ്ട്.
നടരാജന് സമ്മര്‍ദം ചെലുത്തിയെന്ന് കാണിച്ച് കുഞ്ഞന്‍ നല്കിയ പരാതിയിലാണ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: