കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കാര്‍ പുഴയിലേക്കു മറിഞ്ഞു നാലു യുവാക്കള്‍ മരിച്ചു. നാലു പേര് രക്ഷപ്പെട്ടു. പുലര്‍ച്ചെ ഒരു മണിയോടെ അഴീക്കോട് ജെട്ടിയിലാണ് അപകടം. ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശികളായ ജിഷ്ണു (17), വൈശാഖ് (19), സതീശന് (21), അഖില്‍ (19) എന്നിവരാണു മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന ശരത്, അരുണ്‍, ജിഷ്ണു, വിനേഷ് എന്നിവര്‍ രക്ഷപ്പെട്ടു. അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ രാത്രിയെത്തിയ വിനോദസഞ്ചാര സംഘമാണു ദുരന്തത്തില്‍പ്പെട്ടത്. എട്ട് പേരടങ്ങുന്ന സംഘം മടങ്ങി പോകുന്നതിനിടെ അഴിക്കോട് ജെട്ടിയില്‍ വഴിതെറ്റിയ കാര്‍ ആഴമേറിയ പുഴയില്‍ പതിക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്നരയോടെ പുഴയുടെ അടിയില്‍ കണ്ടെത്തിയ കാര്‍ അഗ്നിശമന സേനയുടെ ക്രെയ്നിന്റെ സഹായത്തോടെ ഉയര്‍ത്തി. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മരിച്ച നാലു പേരും. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: