നിയമന നിരോധനം: യുവമോര്‍ച്ചിന് നേരെ പോലീസ് അതിക്രമം

Tuesday 9 January 2018 11:44 am IST

തിരുവനന്തപുരം: നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് ആരോപിച്ച് യുവമോര്‍ച്ച പി‌എസ്‌സി ആസ്ഥാനത്തേയ്ക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസിന്റെ അതിക്രമം. ആക്രമണത്തില്‍ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍‌വാതകവും പ്രയോഗിച്ചു. ഈ സമയം ഇതുവഴി വന്ന പി‌എസ്‌സി അംഗം സിമി റോസ്‌ബെല്‍ ജോണിന്റെ വാഹനത്തിന് കേടുപാടുകള്‍ പറ്റി. പി‌എസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെമുതല്‍ യുവമോര്‍ച്ച സമരരംഗത്തുണ്ട്. 

യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ് രാജീവ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇതേ ആവശ്യം ഉന്നയിച്ച് നിരാഹാരസമരം നടത്തിയിരുന്നു. ഈ സമരത്തിന് നേരെയും പോലീസ് അക്രമം അഴിച്ചുവിട്ടിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.