വി‌എസിന് മറുപടി; ലോകം ചെറുപ്പകാരുടേതും കൂടിയാണെന്ന് ബല്‍‌റാം

Tuesday 9 January 2018 12:46 pm IST

കൊച്ചി: ഉമ്മന്‍‌ചാണ്ടിയെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും മോശം പരാമര്‍ശം നടത്തിയ വി.എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്ന് വി.ടി ബല്‍‌റാം എം‌എല്‍‌എ. കാറും ബംഗ്ലാവും ക്യാബിനറ്റ് റാങ്കുമായി സര്‍ക്കാര്‍ ചെലവില്‍ ജീവിക്കുന്ന വന്ദ്യ വയോധികരുടേത് മാത്രമല്ല, ചെറുപ്പകാരുടേതു കൂടിയാണ് ലോകമെന്ന് ബല്‍‌റാം പറഞ്ഞു. 

എകെജിയെക്കുറിച്ച് പറഞ്ഞതിനെ വിമര്‍ശിക്കാന്‍ മഹാത്മാഗാന്ധിയെക്കുറിച്ച് അങ്ങിനെ പറഞ്ഞാലോ എന്ന് വി.എസ് ചിന്തിക്കുന്നത് ഇരട്ടത്താപ്പാണ്. തന്നെ തിരുത്താന്‍ കോണ്‍‌ഗ്രസിനും കേരള സമൂഹത്തിനും അധികാരമുണ്ട്. എന്നാല്‍ വി.എസിനോ സിപി‌എമ്മിനോ അത് സാധ്യമാവില്ലെന്നും ബല്‍‌റാം പറഞ്ഞു. 

'അമൂല്‍ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വി എസ് അച്യുതാനന്ദന്‍ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എകെജിയെപ്പറ്റി കോണ്‍ഗ്രസ് യുവനേതാവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത് തികച്ചും അസംബന്ധജടിലമായ പരാമര്‍ശങ്ങളാണ്. രാജ്യത്തിന്റെയും കേരളത്തിന്‍രെയും ചരിത്രവും പാരമ്പര്യവും അറിയാത്ത അമുല്‍ബേബിയാണ് വി.ടി ബല്‍‌റാം എന്നുമായിരുന്നു വി.എസിന്റെ വിമര്‍ശനം. ഇതിന് മറുപടിയായാണ് വി.ടി ബല്‍‌റാം രംഗത്ത് എത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.