യൂസഫ് പഠാന് അഞ്ച് മാസത്തേയ്ക്ക് വിലക്ക്

Tuesday 9 January 2018 2:03 pm IST

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബിസിസിഐ വിലക്കി. ഉത്തേജമരുന്ന് പരിശോധനയില്‍ യൂസഫ് പഠാന്‍ പരാജയപ്പെട്ടതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്. അഞ്ചു മാസത്തേയ്ക്കാണ് വിലക്ക്. 

കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയ്ക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് പഠാന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ബ്രോസീറ്റ് എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് പഠാന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് പ്രവേശിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നതാണ് ബ്രോസീറ്റ്. എന്നാല്‍ മുന്‍കൂട്ടി സമ്മതം വാങ്ങിയതിന് ശേഷം ഈ മരുന്ന് കഴിക്കുന്നത് പ്രശ്‌നമല്ല. പക്ഷെ പഠാനോ പരിശീലകനോ അധികൃതരില്‍ നിന്നും മരുന്ന് കഴിക്കുന്നതിന് സമ്മതം വാങ്ങിയിട്ടില്ല. പനി ബാധിച്ചപ്പോള്‍ കഴിച്ച മരുന്നില്‍ നിന്നാകാം നിരോധിച്ച പദാര്‍ത്ഥം ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പഠാന്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ സീസണില്‍ ബറോഡയ്ക്കായി ഒരു രഞ്ജി മത്സരം മാത്രമാണ് യൂസഫ് പഠാന്‍ കളിച്ചത്. 

നേരത്തെ ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങിയ മറ്റൊരു ക്രിക്കറ്റ് താരം പ്രദീപ് സംഗ്വാന്‍ ആയിരുന്നു. 18 മാസത്തേക്ക് പ്രദീപിനെ വിലക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.