ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍:രണ്ട് ഭീകരരെ സൈന്യം വധിച്ചു

Tuesday 9 January 2018 2:42 pm IST

ജമ്മു:ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ  ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കോര്‍കെര്‍നാഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ വധിച്ചത്.

സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.