അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്‍ഷന്‍; കേന്ദ്രനിലപാട് തേടി

Tuesday 9 January 2018 3:15 pm IST

കൊച്ചി: അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തവര്‍ക്ക് പെന്‍ഷനും നഷ്ടപരിഹാരവും നല്‍കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. പൗരന്റെ മൗലികാവകാശങ്ങള്‍ തടഞ്ഞുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനെതിരെ നടത്തിയ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

പുന്നപ്ര- വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന തരത്തില്‍ പരിഗണിച്ച് പെന്‍ഷന്‍ നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥവിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ബീഹാര്‍, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ 15,000 രൂപ പെന്‍ഷനും ചികിത്സാ സഹായവും നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരും സമരത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരും ചേര്‍ന്നുള്ള സംഘടനയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്റെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.