വിദേശത്ത് പോയി രാജ്യത്തിനെതിരെ രാഹുലിന്റെ കുപ്രചാരണം

Tuesday 9 January 2018 3:18 pm IST

 

മനാമ: ബഹ്‌റൈനില്‍ ചെന്ന് ഇന്ത്യക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ  കുപ്രചാരണം. വിദേശ മലയാളികളെ അഭിസംബോധന ചെയ്യുമ്പോഴാണ്  തികച്ചും  വിദേശമണ്ണില്‍ അനുചിതമായ പ്രസംഗം രാഹുല്‍ നടത്തിയത്.

സ്വതന്ത്ര ഇന്ത്യ ഇപ്പോള്‍ ഭീഷണി നേരിടുകയാണെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. കേന്ദ്രം ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കുകയാണ്, രാജ്യം ഭീഷണിയിലാണ്. രാഹുല്‍ പറഞ്ഞു. ആറുമാസത്തിനുള്ളില്‍ പുതിയ തിളങ്ങുന്ന കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് നല്‍കുമെന്നു പറഞ്ഞ രാഹുല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും അവകാശപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.