ഉപഗ്രഹ വിക്ഷേപണം ഐഎസ്ആര്‍ഒ നേടിയത് 300 കോടി

Tuesday 9 January 2018 4:33 pm IST

ന്യൂദല്‍ഹി:  കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക വഴി ഐഎസ്ആര്‍ഒ നേടിയത് 288.75 കോടി രൂപ. 2016ല്‍ 420 കോടിയും 2015ല്‍ 150 കോടിയോളം രൂപയുമാണ്  കരസ്ഥമാക്കിയത്. 

അള്‍ജീരിയ, കാനഡ, ജര്‍മ്മനി, ഇന്തോനേഷ്യ,  ഇസ്രായേല്‍, നെതര്‍ലാന്‍ഡ്‌സ്, കസാക്കിസ്ഥാന്‍, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ വിക്ഷേപിച്ചു നല്‍കിയത്.

കഴിഞ്ഞ വര്‍ഷം അമേരിക്ക 96 ചെറു ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ റോക്കറ്റുകളില്‍ വിക്ഷേപിച്ചത്.  ഒരൊറ്റ റോക്കറ്റില്‍ 101 ഉപഗ്രഹങ്ങളാണ് അന്ന് ഇന്ത്യ വിക്ഷേപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.