കണ്ണൂര്‍: ആര്‍എസ്എസിന്റെ സേവനമുഖമായ സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്ത സിപിഎം പാനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെകെ പ്രേമനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.
ഇന്ന് ചേര്‍ന്ന പാനൂര്‍ ഏരിയാ കമ്മറ്റി യോഗമാണ് നടപടി കൈക്കൊണ്ടത്. രാഷ്ട്രീയ നയ വ്യതിയാനത്തിന്റെ പേരില്‍ കെ.കെ പ്രേമനെ പാര്‍ട്ടിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. ജനുവരി നാലിനാണ് പ്രേമന് സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തത്.
സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്കൂളില്‍ നടന്ന പരിപാടിയിലാണ് കെ.കെ പ്രേമന് പങ്കെടുത്തത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: