പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Tuesday 9 January 2018 5:21 pm IST

കൊച്ചി: പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരാക്കിയില്ല. ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതിന്മേല്‍ വിശദീകരണം വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. 

റിപ്പോര്‍ട്ട് നല്‍കാമെന്ന് പറഞ്ഞിട്ടും ഇതുവരെ നല്‍കാത്ത ജേക്കബ് തോമസിന്റെ നടപടി ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി. ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. 

കേസില്‍ ജേക്കബ് തോമസിനെ വിളിച്ചു വരുത്തുന്നതില്‍ തെറ്റില്ലെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.