'റെഡ്മി നോട്ട് 4': ഓണ്‍ലൈന്‍ വിപണിയിലെ താരം

Wednesday 10 January 2018 2:30 am IST

ഷവോമി റെഡ്മി നോട്ട് 4' ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ പിടിവലി. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് റെഡ്മി നോട്ട് 4ന്റെ ഓണ്‍ലൈന്‍ വിപണനവും നടക്കുന്നുള്ളൂ. കടകളിലൂടെ വില്‍പ്പനയില്ലാത്തതാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ കൂടാന്‍ കാരണം. റെഡ്മി നോട്ട് 3 ന് പിന്നാലെ നോട്ട് 4 എത്തിയെങ്കിലും ഫീച്ചറില്‍ അല്‍പം വ്യത്യാസം മാത്രമാണുള്ളത്. നോട്ട് 4 മൂന്ന് വേരിയന്റുകളിലാണുള്ളത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 2 ജിബി റാം 32 ജിബി സ്റ്റോറേജ് എന്നിവയാണ് മൂന്ന് വേരിയന്റുകള്‍. 4 ജിബി വേര്‍ഷന്‍ ലിമിറ്റഡ് എഡിഷനാണ്. ഇതുമാത്രമാണ് കറുപ്പ് നിറത്തില്‍ ലഭിക്കുന്നുള്ളൂ. 2 ജിബി, 3 ജിബി ഫോണുകള്‍ ഗ്രേ, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്. 

നോട്ട് 3 യെ അപേക്ഷിച്ച് ക്യാമറയില്‍ വ്യത്യാസമുണ്ട് 16 എംപി എന്നതില്‍ നിന്ന് 13 എംപിയാണ് നോട്ട് 4ല്‍. എന്നാല്‍ ക്ലാരിറ്റിയില്‍ വലിയ വ്യത്യാസമില്ല. 5 എംപിയാണ് ഇതിന്റെ സെല്‍ഫി ക്യാമറ. കൂടാതെ 4100 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുമുണ്ട്. 10 മണിക്കൂറോളം ചാര്‍ജ്ജ് നില്‍ക്കുമെങ്കിലും എളുപ്പത്തില്‍ ചാര്‍ജ്ജാകില്ലെന്ന പോരായ്മകൂടിയുണ്ട്. രണ്ട് മുതല്‍ 2.15 മണിക്കൂര്‍ വേണം ബാറ്ററി ഫുള്‍ ചാര്‍ജ്ജിലെത്താന്‍. നോണ്‍ റിമൂവബിള്‍ ബാറ്ററിയാണുള്ളത്. ഫോണ്‍ എളുപ്പത്തില്‍ ചൂടാകില്ലെന്നത് മേന്മയാണ്.

5.5 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് ഗോറിലാ ഗ്ലാസ് കോട്ടിങ് ഇല്ലെന്നതും പോരായ്മയായാണ് ഉപഭോക്തക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മെറ്റല്‍ ബോഡിയും മുകളിലും താഴെയുമായി പ്ലാസ്റ്റികും നല്‍കിയിരിക്കുന്നതിനാല്‍ എക്‌സട്രാ പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. 2.5 ഡി കര്‍വും സ്പീക്കറും ഫിംഗര്‍ സെന്‍സറും കാഴ്ചയ്ക്ക് ഭംഗികൂട്ടുന്നുണ്ട്. 

സ്‌നാപ്ഡ്രാഗണ്‍ 16.25 ആണ് നോട്ട് 4ല്‍ ഉപയോഗിച്ചിരിക്കുന്നത്. നോട്ട് 3ല്‍ ഇത് 16.50 ആയിരുന്നു. എന്നാല്‍ ഇത് നോട്ട് 4ന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ഐആര്‍ ബ്ലാസ്റ്റര്‍ (കിളൃമൃലറ യഹമേെലൃ) ഉപയോഗിച്ചിരിക്കുന്നതിനാല്‍ എസി, ടിവി എന്നിവ ആപ്പ് മുഖാന്തരം നിയന്ത്രിക്കാനാകും. ഢഛഘഠഋ സപ്പോര്‍ട്ട് ഉള്ളതിനാല്‍ ജിയോ ഉപയോഗിക്കുന്നതിന് പ്രത്യേക ആപ്പ് ഉപയോഗിക്കേണ്ടതില്ല. 

ഡ്യൂവല്‍ സിം ഉപയോഗിക്കാവുന്ന ഫോണിന് ഡ്യൂവല്‍ ആപ്പ് സേവനവും ലഭിക്കും. ഡ്യൂവല്‍ ആപ്പിലൂടെ രണ്ട് വാട്ട്‌സ് ആപ്പ്, രണ്ട് ഫെയ്‌സ് ബുക്ക് അക്കൗണ്ട് എന്നിവ ഉപയോഗിക്കാം. കൂടാതെ സെക്കന്റ് സ്‌പെയിസ് ഫീച്ചറും നോട്ട് 4നുണ്ട്.

നോക്കിയ 3310

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നമ്മള്‍ കണ്ടുകൊണ്ടിരുന്നതും ഉപയോഗിച്ചുകൊണ്ടിരുന്നതുമായ ഫോണാണ് നോക്കിയ. എന്നാല്‍ മറ്റ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ വിപണി കീഴടക്കാന്‍ തുടങ്ങിയതോടെ നോക്കിയ കളത്തിന് പുറത്തായി. ഓരോ ദിവസവും പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നതിനിടയ്ക്ക് നോക്കിയ നൊസ്റ്റാള്‍ജിക് മെമ്മറി പൊടിതട്ടിയെടുക്കുകയാണ് അതും പഴയപേരില്‍ തന്നെ 'നോക്കിയ 3310'.  നോക്കിയയുടെ എക്കാലത്തെയും മികച്ച മോഡലുകളില്‍ ഒന്നായിരുന്നു ഇത്. എച്ച്എംടി ഗ്ലോബലാണ് ഫോണ്‍ ഇന്ത്യയിലെത്തിക്കുന്നത്.

ക്യൂട്ട് ലുക്കിങ് ഫോണ്‍ എന്ന് അവകാശപ്പെടാവുന്ന ഇത്, ഒരു ഫീച്ചര്‍ ഫോണാണ്. പഴയ ഫോണിന്റെ എല്ലാ ഫീച്ചേഴ്‌സും മറ്റ് കൂടുതല്‍ ആപ്പുകളും 3310 ല്‍ ഉണ്ട്. 2എംപി ക്യാമറയും എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. ക്യാമറയ്ക്ക് വേണ്ടിയുള്ള അടിസ്ഥാനപ്രവര്‍ത്തനങ്ങളും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സെക്കന്ററി ഫോണായി ഇത് ഉപയോഗിക്കാം. പഴയ ഫോണിലുള്ള സ്‌നേക് ഗെയിം ഫോണില്‍ പ്രീ ഇന്‍സ്റ്റോള്‍ഡാണ്. 22 മണിക്കൂര്‍ ടോക്ക് ടൈം, 25/3 സ്റ്റാന്‍ഡ് ബൈ ഡേയും ലഭിക്കും. 1220 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. മെക്രോ യുഎസ്ബി ചാര്‍ജ്ജറാണ് ഇതിനുള്ളത്. 

16 എംപി മാത്രമാണ് 3310ന്റെ സ്റ്റേറേജ് കപ്പാസിറ്റി, എന്നാല്‍ 32 ജിബി വരെ എക്‌സ്പാന്റബിള്‍ മെമ്മറിയുമുണ്ട്. നോക്കിയ സിരീസ് 30 പ്ലസാണ് ഓപ്പറേറ്റിംങ് സോഫ്റ്റ്‌വെയര്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും 2ജി സപ്പോര്‍ട്ട് മാത്രമാണുള്ളത്. ഉടന്‍ 4ജി സപ്പോര്‍ട്ടുള്ള ഫോണും വിപണിയിലെത്തിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 2.4 ഇഞ്ച് ഡിസ്‌പ്ലേ നല്‍കുന്ന ഫോണിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്കിലാണ്. എന്നാല്‍ ഇതിന് ഗ്ലാസ് ഫിനിഷ് നല്‍കിയിരിക്കുന്നതിനാല്‍ കൂടുതല്‍ ചന്തം തൊന്നും. ചാരനിറം, ചുവപ്പ്, നീല, മഞ്ഞ എന്നീ കളര്‍ വേരിയന്റുകളാണുള്ളത്. മോഡലിന്റെ നമ്പര്‍ തന്നെയാണ് ഫോണിന്റെ വില. 3310.

എത്തിയല്ലോ സാംസങ് ഗാലക്‌സി ഓണ്‍ നെക്‌സ്റ്റ്

സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16 ജിബി ഇന്ത്യന്‍ വിപണിയിലെത്തി. വില്‍പ്പന ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമായിരിക്കും. 10,999 രൂപയാണ് ഇതിന്റെ വില. പുതുവര്‍ഷത്തോടനുബന്ധിച്ച് 1000 രൂപ ഇളവില്‍ ഫോണ്‍ ലഭ്യമാകും. സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് ആദ്യം 2016ലാണ് പുറത്തിറക്കിയത്. 

സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റിന് സമാനമായ രീതിയിലുള്ളതാണ് സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16 ജിബി. ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണില്‍ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080 ത 1920 പിക്‌സല്‍) ടിഎഫ്ടി ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് മാര്‍ഷ്മലോ 6.0 എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 

1.6 ജിഗാഹെഡ്‌സ് ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രൊസസര്‍, 3 ജിബി റാം എന്നിവയാണ് ഫോണിനുള്ളത്. എല്‍ഇഡി ഫ്‌ളാഷും 13 മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ പ്രധാന സവിശേഷത. 30എഫ്പിഎസ് എന്ന ഫ്രെയിം റേറ്റില്‍ ഫുള്‍ എച്ച്ഡി സെന്‍സിങ് വിഡിയോ റെക്കോഡിങ്ങും സാധ്യമാക്കുന്നു. 

256 ജിബി വരെ എക്‌സ്പാന്റബിള്‍ മെമ്മറിയുണ്ട്. 16 ജിബി വേരിയന്റില്‍  4ജി വോള്‍ട്ട്, വൈ-ഫൈ 802.11 ബി ഗ്രാം/എന്‍, ബ്ലൂടൂത്ത് വി 4.1, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ യുഎസ്ബി എന്നിവയുമുണ്ട്. 3300എംഎഎച്ച് നീക്കം ചെയ്യാനാവാത്ത ബാറ്ററിയാണ്. 167 ഗ്രാം ഭാരവുമുണ്ട് ഫോണിന്.

തയ്യാറാക്കിയത്: ദൃശ്യാ ഉത്തമന്‍

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.