അലിഗഢ് ഗവേഷകന്‍ ഹിസ്ബുള്‍ അംഗമെന്ന് ഭീകരര്‍

Tuesday 9 January 2018 8:07 pm IST

ജമ്മു: അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ത്ഥി മന്നാന്‍ ബഷീര്‍ വാനി, ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി ഹിസ്ബുള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹിസ്ബുള്‍ ബന്ധത്തിന്റെ പേരില്‍ വാനിയെ സര്‍വകലാശാല പുറത്താക്കിയിരുന്നു. 

സര്‍വകലാശാലയില്‍നിന്ന് വീട്ടിലേക്കു പോയ വാനിയെക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. അപ്ലൈഡ് ജിയോളജിയില്‍ ഗവേഷണം ചെയ്യുന്ന ഇയാളുടെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് ഇയാളെ സര്‍വകലാശാല പുറത്താക്കിയിരുന്നു. 

ഇപ്പോള്‍ ഹിസ്ബുള്‍ ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടതോടെ,  അലിഗഢ് കാമ്പസില്‍ ഭീകര പ്രവര്‍ത്തനമുണ്ടെന്ന ആരോപണങ്ങള്‍ ശരിവെക്കുകയാണ്. അതേ സമയം, കശ്മീര്‍ യുവാക്കള്‍ക്ക് തൊഴിലില്ലാത്തതാണ് അവര്‍ ഭീകര സംഘടനയില്‍ ചേരാന്‍ കാരണമെന്ന് ഹിസ്ബുള്‍ വാദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.