കേരളത്തില്‍ ഭരണസ്തംഭനം: എം.ടി. രമേശ്

Wednesday 10 January 2018 2:30 am IST

തിരുവനന്തപുരം: കേരളത്തില്‍ ഭരണസ്തംഭനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യുവമോര്‍ച്ച പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാണ് താല്‍പ്പര്യം. യുവജനങ്ങളുടെ ജോലി സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാ ര്‍ തൊഴില്‍ സാധ്യതകള്‍ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലന്നാണ് പിഎസ്‌സി പറയുന്നത്. ഇത് സര്‍ക്കാര്‍ യുവാക്കളോട് കാണിക്കുന്ന ക്രൂരതയാണെന്നും എം.ടി. രമേശ് പറഞ്ഞു. 

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍. അനുരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ ആര്‍.എസ്. സമ്പത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

പ്ലാമൂട് നിന്നാരംഭിച്ച മാര്‍ച്ച് പിഎസ്‌സി ഓഫീസിന് മുന്‍വശമെത്തിയപ്പോള്‍ ഒരു പ്രകോപനവും കൂടാതെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനാല്‍ സ്ഥലത്ത് അല്‍പസമയം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ജില്ലാ നേതാക്കളായ ചന്ദ്രകിരണ്‍, സതീഷ്, രാഗേന്ദു, നന്ദു, ഷിജുമോന്‍, പ്രശാന്ത്, വിഷ്ണു തുടങ്ങിയവര്‍ മാര്‍ച്ചിന് നേത്യത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.