തമ്മിലടിച്ച പൈലറ്റുമാരെ പിരിച്ചുവിട്ടു

Wednesday 10 January 2018 2:50 am IST

ന്യൂദല്‍ഹി: കോക്പിറ്റില്‍ തമ്മിലടിച്ച് യാത്രക്കാരില്‍ ഭീതിപരത്തിയ രണ്ട് സീനിയര്‍ പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്‌സ് പിരിച്ചുവിട്ടു. 

ജനുവരി ഒന്നിന് ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക് വന്ന 9ഡബ്യു 119 ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റുമാര്‍ തമ്മിലടിച്ചത്. പൈലറ്റ് തന്റെ അസിസ്റ്റന്റും വനിതയുമായ സഹ പൈലറ്റിനെ തല്ലിയതായി പറയുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ കരഞ്ഞുകൊണ്ട് കോക്പിറ്റിന് പുറത്തെത്തി. 

കുറച്ചുസമയം കോക്പിറ്റില്‍ ആളില്ലാതെ വിമാനം മുന്നോട്ട് പോയി. രണ്ട് തവണ ഇങ്ങനെ ആവര്‍ത്തിച്ചു. ഇത് യാത്രക്കാരെ ഭീതിയിലാഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.