വിദേശത്ത് പോയി രാജ്യത്തിനെതിരെ രാഹുലിന്റെ കുപ്രചാരണം
Wednesday 10 January 2018 2:50 am IST
മനാമ: ബഹ്റൈനില്‍ ചെന്ന് ഇന്ത്യക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ കുപ്രചാരണം. വിദേശ മലയാളികളെ അഭിസംബോധന ചെയ്യുമ്പോഴാണ് വിദേശമണ്ണില്‍ അനുചിതമായ പ്രസംഗം രാഹുല്‍ നടത്തിയത്. സ്വതന്ത്ര ഇന്ത്യ ഇപ്പോള്‍ ഭീഷണി നേരിടുകയാണെന്നായിരുന്നു രാഹുലിന്റെ പ്രസംഗം.
കേന്ദ്രം ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കുകയാണ്, രാജ്യം ഭീഷണിയിലാണ്. രാഹുല്‍ പറഞ്ഞു. ആറുമാസത്തിനുള്ളില്‍ പുതിയ തിളങ്ങുന്ന കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് നല്കുമെന്നു പറഞ്ഞ രാഹുല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും അവകാശപ്പെട്ടു.