മദ്രസകള്‍ ഭീകരരെ ഉത്പാദിപ്പിക്കുന്നു: റിസ്‌വി

Tuesday 9 January 2018 10:18 pm IST

ലക്‌നൗ: മദ്രസകളാണ് ഭീകരരെ ഉത്പാദിപ്പിക്കുന്നതെന്ന് യുപി ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വി. എത്ര മദ്രസകള്‍ എന്‍ജിനീയര്‍മാരെയും ഡോക്ടര്‍മാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും സൃഷ്ടിച്ചിട്ടുണ്ട്? പക്ഷെ മദ്രസകള്‍ ഭീകരരരെ സൃഷ്ടിച്ചിട്ടുണ്ട്, റിസ്‌വി പറഞ്ഞു. 

മദ്രസകള്‍ സിബിഎസ്ഇ, ഐസിഎസ്ഇപോലുള്ള ബോര്‍ഡുകളുമായി ബന്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളില്‍ മുസ്ലീങ്ങളല്ലാത്ത വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തണം. ഇവിടങ്ങളില്‍ മത വിദ്യാഭ്യാസം വേണ്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിട്ടുണ്ടെന്നും റിസ്‌വി തുടര്‍ന്നു. ഇങ്ങനെ ചെയ്താല്‍ രാജ്യം കൂടുതല്‍ ശക്തമാകും. 

അതേസമയം, വസീം റിസ്‌വി കോമാളിയാണെന്നാണ് ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തേഹാദ് മുസ്ലീമീന്‍ പ്രസിഡന്റ് അസാസുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം. അയാള്‍ ആത്മാവിനെ ആര്‍എസ്എസിന് വിറ്റിരിക്കുന്നു. ഭീകരത പഠിപ്പിക്കുന്ന ഒരു മദ്രസ കാണിച്ചുതരാന്‍ ആ കോമാളിയോട് ഞാന്‍ ആവശ്യപ്പെടുകയാണ്, ഒവൈസി തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.