ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ മെയ്ഡ് റം ബ്രാന്‍ഡായ ഓള്‍ഡ് മങ്കിന്റെ സ്ഥാപകന്‍ കപില്‍ മോഹന്‍ (88) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം.
1954 ഡിസംബര്‍ 19നാണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് നിര്‍മിക്കുന്നത്. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന മദ്യമായതിനാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ നാനൂറ് കോടി വിറ്റു വരവുള്ള മോഹന്‍ മീക്കിന് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനും എംഡിയുമാണ് കപില്‍ മോഹന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: