റാങ്കിങ്ങ്: കോഹ്‌ലിക്ക് രണ്ടാം സ്ഥാനം നഷ്ടമായി

Wednesday 10 January 2018 2:30 am IST

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്്‌സ്മാന്മാരടെ ഐസിസി റാങ്കിങ്ങില്‍ മൂ്ന്നാം സ്ഥാനത്തേയ്ക്ക്് പിന്തള്ളപ്പെട്ടു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയെ തുടര്‍ന്നാണിത്. മുന്‍ റാങ്കിങ്ങില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തായിരുന്നു ചേതേശ്വര്‍ പൂജാര അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.മുരളി വിജയ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരും റാങ്കിങ്ങില്‍ പിന്നാക്കം പോയി. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാ സ്ഥാനത്ത്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനാണ് രണ്ടാം റാങ്ക്.ദക്ഷിണാഫ്രിക്കയുടെ പേസര്‍ കഗിസോ റബഡ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണെ പിന്തള്ളി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് റബഡയ്ക്ക് ഒന്നാം റാങ്ക് നേടിക്കൊടുത്തത്. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ഫിലാന്‍ഡര്‍ 12-ാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.