വിനായകന്‍ മുതല്‍ സൈറ വരെ... മോണോആക്ടില്‍ വേറിട്ട ഭാവങ്ങള്‍

Tuesday 9 January 2018 11:16 pm IST

തൃശൂര്‍: പുതിയ പ്രമേയങ്ങളും നൂതന അവതരണരീതികളും മോണോആക്ട് വേദിയെ സമ്പന്നമാക്കി. ഭീകരരുടെ തോക്ക് പിടിച്ചെടുത്ത് അവരെ നേരിട്ട സൈറ ബാനുവിന്റെ ധീരത മുതല്‍ പോലീസിന്റെ മുടി മുറിക്കലിന് ഇരയായി വിനായകന്റെ മരണം വരെയുള്ള വിഷയങ്ങള്‍ ഏകാഭിനയത്തില്‍ വിഷയങ്ങളായി. 

ഇപ്പോഴും ജനമനസുകളില്‍ ജീവിക്കുന്ന കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലെ അഭിനയ മുഹൂര്‍ത്തങ്ങളും മത്സരാര്‍ത്ഥികള്‍ ഉജ്ജ്വലമാക്കി. ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തിന് ശേഷം ഫലം പ്രഖ്യാപിച്ച വിധി കര്‍ത്താക്കളും നിലവാരത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിച്ച 20 പേരില്‍ 18 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോആക്ടിന് പ്രതീക്ഷിച്ചത് പോലെ ശോഭിക്കനായില്ല. ബഹളമയമായിരുന്നുവെന്നാണ് വിധികര്‍ത്താക്കളുടെ പൊതു വിലയിരുത്തല്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.