വേദനയും വിഷ്ണുവിനെ തളര്‍ത്തിയില്ല

Tuesday 9 January 2018 11:18 pm IST

തൃശൂര്‍: കാലില്‍ കലശലായ വേദയുണ്ടായിരുന്നെങ്കിലും ഇവയൊന്നും വകവയ്ക്കാതെ വിഷ്ണു കേരളനടനം പൂര്‍ത്തിയാക്കി. ശരീരം തളര്‍ത്തിയിട്ടും തളരാത്ത മനസുമായിട്ടാണ് കെ. വിഷ്ണുരാജ് വേദിയിലെത്തിയത്. മത്സരം അവസാനിച്ച് വേദിവിട്ടിറങ്ങുന്നതിനിടെ വിഷ്ണു തളര്‍ന്ന് വീണു. ഉടന്‍ അടിയന്തര ശുശ്രൂഷ നല്‍കി.

തിങ്കളാഴ്ച കുച്ചിപ്പുടി മത്സരത്തിനിടെ കാലിലെ തള്ളവിരലിനു പരിക്കേറ്റിരുന്നു. മത്സരം പൂര്‍ത്തിയാക്കിയ ശേഷം നടക്കാന്‍ സാധിക്കാതിരുന്ന വിഷ്ണുവിനെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കിയത്. ഈ മത്സരത്തില്‍ സി ഗ്രേഡാണ് ലഭിച്ചത്. കാലിലെ വേദന നിലനില്‍ക്കെയാണ് ഇന്നലെ കേരളനടനം അവതരിപ്പിച്ചത്. മത്സരത്തിനിടെ കാലില്‍ പലതവണ മസില്‍ കയറിയിരുന്നു. ഇത് വകവയ്ക്കാതെയാണ് മത്സരം പൂര്‍ത്തിയാക്കിയത്. തളിപ്പറമ്പ് ഗവ. ടാഗോര്‍ വിദ്യാനികേതനിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് കെ. വിഷ്ണുരാജ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.