സംഗീതം സാരഥിക്കും രേവതിക്കും കുടുംബകാര്യം

Tuesday 9 January 2018 11:19 pm IST

തൃശൂര്‍: സംഗീതമെന്നാല്‍ കുടുംബകാര്യമാണ് ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ വെസ്റ്റേണില്‍ എ ഗ്രേഡ് നേടിയ മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസ്എസിലെ എല്‍.എസ്. സാരഥിക്ക്. ശാസ്ത്രീയ സംഗീതം കൂടി അഭ്യസിക്കുന്ന സാരഥിയുടെ മാതാപിതാക്കളും സംഗീതജ്ഞരാണ്. അച്ഛന്‍ സാനു വളാഞ്ചേരി ജിഎച്ച്എസിലെ സംഗീതാധ്യാപകനാണ്. അമ്മ രജനി തിരൂര്‍ തലക്കടത്തൂര്‍ എഎം എല്‍പിഎസ് നോര്‍ത്തിലെ അധ്യാപിക. സംഗീതജ്ഞന്‍ ജോയ് കണ്ണന്താനമാണ് ഗുരു.

ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡ് നേടിയ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ജിഎച്ച്എസ്എസിലെ രേവതി എസ്. ശര്‍മ്മ അഞ്ചു വര്‍ഷമായി കലോത്സവ ജേതാവാണ്. നേരത്തെ സിബിഎസ്ഇ കലോത്സവങ്ങളിലായിരുന്നു. ഈ വര്‍ഷം സ്റ്റേറ്റ് സിലബസിലേക്ക് മാറിയതിനെത്തുടര്‍ന്നാണ് കലോത്സവത്തിലെത്തിയത്. 2016 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ സംഗീതം അഭ്യസിക്കുന്ന രേവതിയുടെ ഗുരു പാര്‍വതിപുരം എച്ച്. പത്മനാഭ അയ്യര്‍. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറായ അച്ഛന്‍ സുനില്‍ ശര്‍മ്മയും സ്‌കൂളില്‍ ഓഫീസ് ജീവനക്കാരിയായ നിഷയും സംഗീതജ്ഞരാണ്. 25 വര്‍ഷമായി ഇവര്‍ സംഗീതരംഗത്തുള്ളവര്‍. മൂന്നു പേരുടെയും ഗുരു ഒന്നു തന്നെ. രേവതിയും മാതാപിതാക്കളും വിവിധ സ്ഥലങ്ങളില്‍ സംഗീതക്കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.