മാര്‍ഗംകളിയില്‍ അസംപ്ഷന്‍

Tuesday 9 January 2018 11:24 pm IST

തൃശൂര്‍: വയനാടന്‍ മലനിരകള്‍ക്കിപ്പുറത്ത് മാര്‍ഗംകളിയെ നെഞ്ചേറ്റിയ ഒരു സ്‌കൂളുണ്ട്, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍. 

കഴിഞ്ഞ 33 വര്‍ഷമായി മാര്‍ഗംകളിയില്‍ വയനാടിനെ പ്രതിനിധീകരിച്ച് ഇവരുണ്ട്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല, എ ഗ്രേഡോഡെ തന്നെ മടക്കം.

സെബാസ്റ്റ്യന്‍ പുല്‍പ്പള്ളിയുടെ കീഴില്‍ ആന്‍പോള്‍, ഹൃദ്യ ആന്‍ മാത്യു, ബെസ്റ്റ മാത്യൂസ്, അരുണിമ ബി.ജെ, ഡെല്‍ന ബെന്നി, ദിയ എല്‍സ വിന്‍സെന്റ് എന്നീ മിടുക്കികളാണ് മികച്ച പ്രകടനത്തിലൂടെ ആസ്വാദകരെ കൈയിലെടുത്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.