തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുകളെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് തെളിവെടുത്തു. കലോത്സവ സംഘാടക സമിതി ഓഫീസിലെത്തി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഫയലുകളും പരിശോധിച്ചു. വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച വ്യാജ അപ്പീലുകള്‍ അന്വേഷണത്തിന്റെ ഭാഗമായി സീല്‍ ചെയ്ത് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ബാലാവകാശ കമ്മീഷന്റെ പേരിലാണ് 10 വ്യാജ അപ്പീലുകള്‍ കലോത്സവത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ഉറവിടം തേടി സംസ്ഥാന വ്യാപകമായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. വ്യാജ അപ്പീലുകള്‍ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തൃശൂര്‍ ഈസ്റ്റ് പോലീസിന് നല്കിയ പരാതി പോലീസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: