നാണം കെട്ടപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു

Wednesday 10 January 2018 2:53 am IST

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തിനു ഹെലിക്കോപ്ടറില്‍ പോയതിന് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ആദ്യം  വാടക നല്‍കി. വിവരം പുറത്തുവന്ന് നാണം കെട്ടപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് നിര്‍ദ്ദേശം നല്‍കിയത്. ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തെ ക്വാണാനാണ് ഹെലിക്കോപ്ടറില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആദ്യ വിശദീകരണം. 

എന്നാല്‍ തിരികെ പാര്‍ട്ടി സമ്മേളനത്തിനു പോയതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് അറിയില്ലെന്നായിരുന്നു അടുത്ത വിശദീകരണം. ദുരന്ത നിവാരണവകുപ്പ് കൈകാര്യം ചെയ്യുന്നത് റവന്യൂവകുപ്പാണ്. ഹെലിക്കോപ്ടര്‍ വാടക വിവാദം ചോര്‍ന്നത് റവന്യുവില്‍ നിന്നാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു. മാധ്യമങ്ങളില്‍ വന്നപ്പോഴാണ് വിവരമറിഞ്ഞതെന്ന് റവന്യു വകുപ്പും പ്രതികരിച്ചു.

സ്വന്തം ലേഖകന്‍

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.