സിപിഎമ്മിന്റെ വാടകക്കാരല്ല സിപിഐ

Wednesday 10 January 2018 2:51 am IST

കട്ടപ്പന: സിപിഎമ്മിന്റെ വാടകവീട്ടിലെ താമസക്കാരല്ല സിപിഐ എന്ന് ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍. ഏലപ്പാറയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാടകക്കാരാെണങ്കില്‍ നോട്ടീസ് നല്‍കാതെ സിപിഎമ്മിന് ഒഴിപ്പിക്കാന്‍ അവകാശമുണ്ട്. സിപിഐക്ക് പകരം കേരള കോണ്‍ഗ്രസാ (എം)ണ് സഖാക്കളുടെ വീക്ഷണമെങ്കില്‍ വിദൂര നമസ്‌കാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വിറ്റ് കാശ് വാങ്ങിയ കേരളത്തിലെ ഏക ധനമന്ത്രിയാണ് കെ.എം. മാണി. മന്ത്രിസഭാ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നത് സിപിഎമ്മാണ്. എന്നിട്ടും സിപിഐയുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. 

ജില്ലയില്‍ വന്‍കിട-ചെറുകിട കയ്യേറ്റമെന്ന് നോക്കാതെ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന് ഉള്ളത്. ജോയിസ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത നടപടിയില്‍ എം.എം. മണിയുടെ പങ്ക് വളരെ വലുതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.