തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീലുകളുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
വര്‍ഷങ്ങളായി വ്യാജ അപ്പീലുകള്‍ തരപ്പെടുത്തുന്ന റാക്കറ്റാണ് ഇതിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, രക്ഷിതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: