പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം: ഏഴു പേര്‍ കൊല്ലപ്പെട്ടു

Wednesday 10 January 2018 9:54 am IST

ക്വറ്റ: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വറ്റ നഗരത്തില്‍ ചാവേര്‍ ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 17 പേര്‍ക്കു പരുക്കേറ്റു. തെഹ്രിക്-ഇ-താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

ബലൂചിസ്ഥാന്‍ നിയമസഭാ മന്ദിരത്തിന് 300 മീറ്റര്‍ അകലെയുള്ള തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. പോലീസ് വാഹനത്തെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണം നടത്തിയത്. പ്രത്യേക നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്നതിനാല്‍ മേഖലയില്‍ ശക്തമായ പോലീസ് കാവലുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.