ഐഎച്ച്ആര്‍ഡി നിയമനത്തില്‍ വി.എസിന്റെ മകന്‍ കുറ്റവിമുക്തന്‍

Wednesday 10 January 2018 9:58 am IST

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി നിയമന വിവാദത്തില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ കുറ്റവിമുക്തന്‍. അരുണ്‍ കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി. അരുണ്‍ കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്.

അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് നടന്ന നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് നിയമസഭാ സമിതിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ അരുണ്‍ കുമാറിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന രവീന്ദ്രന്‍ നായരുടെ നിയമനവും നിയമവിരുദ്ധമല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.