വി.ടി ബല്‍‌റാമിനെതിരെ ചീമുട്ടയേറും കയ്യേറ്റവും

Wednesday 10 January 2018 11:01 am IST

പാലക്കാട് :  തൃത്താല എംഎല്‍എ വി.ടി ബല്‍റാമിനെതിരെ ചീമുട്ടയേറും കയ്യേറ്റശ്രമവും. പാലക്കാട് കൂറ്റനാട് വച്ചാണ് ബല്‍റാമിനെതിരെ കയ്യേറ്റമുണ്ടായത്. ബല്‍‌റാമിനെ തടയാന്‍ എത്തിയ സിപി‌എം പ്രവര്‍ത്തകരും അനുകൂലിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. 

സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.  എന്നാല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ല. പ്രതിഷേധക്കാര്‍ ബല്‍റാമിനെതിരെ ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.  

ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനത്തിന്റെ ചില്ലുകളും തകർത്തു. 

പ്രതിഷേധം ശക്തമായതോടെ എംഎൽഎ  മടങ്ങി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.