മുഖ്യമന്ത്രിയെ പരിഹസിച്ച് ജേക്കബ് തോമസ്; പോരട്ടെ പാക്കേജുകള്‍

Wednesday 10 January 2018 11:36 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ കളിയാക്കി ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോരട്ടെ പാക്കേജുകള്‍ എന്ന പേരിലാണ് പോസ്റ്റ്. ഓഖി ദുരന്തത്തില്‍ 210 കുടുംബങ്ങള്‍ ഉറ്റവര്‍ക്കായി കാത്തിരിക്കുമ്പോല്‍ ഹെലികോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്ന എട്ട് ലക്ഷമെന്ന് ജേക്കബ് തോമസ് പരിഹസിച്ചു.

ഓഖി ധനസഹായ കണക്കിനൊപ്പമാണ് ഹെലികോപ്റ്റര്‍ ഫണ്ടും ചേര്‍ത്തിരിക്കുന്നത്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ജേക്കബ് തോമസ് വിമര്‍ശിച്ചത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 7340 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.