മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയെ പോലെ

Wednesday 10 January 2018 11:52 am IST

കൊച്ചി: മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് യാതൊന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര സംബന്ധിച്ചും മുതിര്‍ന്ന രണ്ടു പോലീസുകാരെ സ്ഥലം മാറ്റിയതും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി 32 വകുപ്പുകളുടെ ചുമതല വഹിക്കുന്നത്. മുഖ്യമന്ത്രിക്ക് മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്രയധികം വകുപ്പുകളുടെ ചുമതല നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയലുകള്‍ കുന്ന് കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉപദേശകരുടെ ഉപദേശമാണ് മുഖ്യമന്ത്രിയെ വഴിതെറ്റിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതുമൂലം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനവും സ്തംഭിച്ചു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.