മോദിഭരണത്തില്‍ ഇന്ത്യ മുന്നോട്ട്; മറ്റ് രാജ്യങ്ങളെ കടത്തിവെട്ടുമെന്ന് ലോകബാങ്ക്

Wednesday 10 January 2018 1:31 pm IST

വാഷിങ്ടണ്‍: മോദി സര്‍ക്കാരിന്റെ പരിഷ്‌ക്കാരങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക മേഖലയില്‍ ഇന്ത്യക്ക് ബൃഹത്തായ വളര്‍ച്ചാ ശേഷിയുണ്ടെന്ന് ലോകബാങ്കാണ് വ്യക്തമാക്കിയിരിക്കുന്നത്.

അടുത്ത പത്തുകൊല്ലത്തിനിടെ മറ്റ് വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ അപേക്ഷിച്ച് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഇന്ത്യക്ക് നേടാനാകുമെന്ന് ലോകബാങ്കിന്റെ ഡെവലപ്മെന്റ് പ്രോസ്പെക്ടസ് ഗ്രൂപ്പ് ഡയറക്ടര്‍ ഐഹാന്‍ കോസെ പി ടി ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ചൂണ്ടിക്കാട്ടിയത്.

2018ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായും, 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനമായുമാണ് ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്.

ചരക്ക് സേവന നികുതി, നോട്ട് നിരോധനം എന്നിവ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെങ്കിലും 2017 ല്‍ 6.7 ശതമാനം വളര്‍ച്ച നേടാനായെന്നും ലോകബാങ്ക് പുറത്തിറക്കിയ ഗ്ലോബല്‍ എക്കണോമിക്സ് പ്രോപ്പോസലില്‍ വ്യക്തമാക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.